NEWS
പതിനൊന്നിന്റെ പെരുമയുമായി സപ്ലൈകോ വിമൺസ് 11
07/05/2026 05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സംസ്ഥാന നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കുന്നു. വനിതാ നേത്യത്വത്തെ ആദരിക്കുന്നതോടൊപ്പം, സ്ത്രീകൾ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തിക്കാട്ടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് മെയ് 21 വരെ നൽകുക.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










